കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവുമായ ഗുലാം നബി ആസാദ് പാര്‍ട്ടി വിട്ടതിനു പിന്നാലെ അദ്ദേഹം സോണിയാ ഗാന്ധിക്കയച്ച രാജിക്കത്ത് ചർച്ചയാകുകയാണ്. രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചിരിക്കുകയാണ് ഗുലാം നബി ആസാദ്. രാഹുല്‍ ഗാന്ധിയുടെ പക്വതയില്ലായ്മയും പാര്‍ട്ടിയിലെ കണ്‍സള്‍ട്ടേറ്റീവ് സംവിധാനത്തെ തകര്‍ത്തുവെന്നും കത്തില്‍ ആരോപിച്ചു.
രാഹുല്‍ ഗാന്ധി പക്വതയില്ലാതെ പെരുമാറി, കൂടിയാലോചന സംവിധാനത്തെ തകര്‍ത്തു, രാഹുല്‍ പുതിയ ഉപജാപക വൃന്ദത്തെ സൃഷ്ടിച്ചു, കോണ്‍ഗ്രസിന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല, എന്നും അദ്ദേഹം ആരോപിക്കുന്നു.‘രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തിനത്തോടെ പ്രത്യേകിച്ച് 2013 ജനുവരിക്ക് ശേഷവും അദ്ദേഹത്തെ വൈസ് പ്രസിഡന്റായി നിയമിച്ചതിന് ശേഷവും മുമ്പ് നിലവിലുണ്ടായിരുന്ന കണ്‍സള്‍ട്ടേറ്റീവ് മെക്കാനിസം മുഴുവനും തകര്‍ത്തു. ഈ പക്വതയില്ലായ്മയുടെ ഉദാഹരണങ്ങളിലൊന്നാണ് രാഹുല്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കീറിക്കളഞ്ഞതാണ്.
യുപിഎ ഗവണ്‍മെന്റിന്റെ സമഗ്രത തകര്‍ത്ത ‘റിമോട്ട് കണ്‍ട്രോള്‍ മോഡല്‍’ ഇപ്പോള്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലും രാഹുല്‍ പ്രയോഗിച്ചു. നിങ്ങള്‍ (സോണിയ ഗാന്ധി) പേരിന് മാത്രമുള്ള ഒരാളായിരിക്കെ പ്രധാനപ്പെട്ട എല്ലാ തീരുമാനങ്ങളും രാഹുല്‍ ഗാന്ധിയോ അദ്ദേഹത്തിന്റെ ആളുകളോ എടുക്കുകയായിരുന്നു.കോണ്‍ഗ്രസ് പാര്‍ട്ടി തിരിച്ചുവരാന്‍ കഴിയാത്ത അവസ്ഥയിലേക്ക് എത്തിയിരിക്കുന്നെന്നും ഗുലാം നബി ആസാദിന്റെ രാജിക്കത്തിൽ പരാമർശങ്ങൾ .