ഹരിയാനയിൽ ഒരു കുടുംബത്തിലെ ആറ് പേർ മരിച്ച നിലയിൽ. അംബാലയിലെ ബലാന ഗ്രാമത്തിൽ പുലർച്ചെയാണ് സംഭവം.2 കുട്ടികളടക്കം കുടുംബത്തിലെ അഞ്ച് പേർക്ക് വിഷം നൽകിയ ശേഷം ഗൃഹനാഥൻ ആത്മഹത്യ ചെയ്യുകയായിരുന്നു. വീട്ടിൽ നിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു.
65 കാരനായ സംഗത് സിംഗ്, ഭാര്യ മഹീന്ദ്ര കൗർ, മകൻ സുഖ്വീന്ദർ സിംഗ്,സുഖ്വീന്ദറിന്റെ ഭാര്യ പ്രമീള, രണ്ട് പേരക്കുട്ടികൾ എന്നിവരാണ് മരിച്ചത്. സാമ്പത്തിക പ്രശ്നമാണ് കാരണമെന്നാണ് ആത്മഹത്യ കുറിപ്പ് . യമുനാ നഗറിലെ ഇരുചക്രവാഹന കമ്പനിയിലാണ് സുഖ്വീന്ദർ സിങ് ജോലി ചെയ്തിരുന്നത്. വീട്ടുകാർ വീടിന് പുറത്തിറങ്ങാതായതോടെ അയൽവാസികൾ നടത്തിയ പരിശോധനയിലാണ് സംഭവം അറിയുന്നത്. പരിഭ്രാന്തരായ നാട്ടുകാർ പൊലീസിനെ അറിയിച്ചു.ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശാധന നടത്തി. മൃതദേഹങ്ങൾ അംബാല നഗരത്തിലെ ട്രോമ സെന്ററിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.