യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിദ്വേഷപ്രസംഗക്കേസില്‍ കേസില്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കാത്തത് ചോദ്യം ചെയ്തു നല്‍കിയ ഹര്‍ജി തള്ളി.ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ച് ആണ് ഹർജി തള്ളിയത്.
2007 ല്‍ നടത്തിയ ഗോരഖ്പൂരില്‍ ഹിന്ദു യുവവാഹിനി സംഘടിപ്പിച്ച യോഗത്തില്‍ വെച്ച് യോഗി നടത്തിയ വിദ്വേഷപ്രസംഗത്തില്‍ പ്രോസിക്യൂട്ട് ചെയ്യാന്‍ യുപി സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയെന്നാണ് പരാതി.അലഹാബാദ് ഹൈക്കോടതി യുപി സര്‍ക്കാരിന്റെ നടപടി ശരിവെച്ചിരുന്നു. ഇതു ചോദ്യം ചെയ്താണ് സുപ്രീംകോടതിയില്‍ ഹര്‍ജി നൽകിയത്.
ഇതില്‍ യോഗിയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന ആവശ്യം 2017 മെയ് മൂന്നിന് യുപി സര്‍ക്കാര്‍ നിരസിച്ചു. ഇത് ചോദ്യം ചെയ്താണ് പര്‍വേശ് പര്‍വാസ് കോടതിയെ സമീപിച്ചത്. എന്നാല്‍ അലഹാബാദ് ഹൈക്കോടതി 2018 ഫെബ്രുവരില്‍ യുപി സര്‍ക്കാരിന്റെ നടപടി ശരിവെക്കുകയും, ഹര്‍ജി തള്ളിക്കളയുകയും ചെയ്തു. ഇതിനെതിരെയാണ് പരാതിക്കാരന്‍ സുപ്രീംകോടതിയില്‍ സ്‌പെഷല്‍ ലീവ് പെറ്റീഷന്‍ ഫയല്‍ ചെയ്തത്.