പാലക്കാട്: പാലക്കാട് യുവാവിനെ കൊന്ന് പുഴയിൽ തള്ളി. പാലക്കാട് തത്തമംഗലം സ്വദേശി സുബീഷ് (20) ആണ് കൊല്ലപ്പെട്ടത്. യാക്കര പുഴയുടെ സമീപത്ത് നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്.
സംഭവത്തില്‍ തിരുവാലത്തൂർ സ്വദേശി ഋഷികേശിനെ പൊലീസ് അറസ്റ്റ് ചെയ്തു. സുബീഷിനെ കൊന്ന് പുഴയില്‍ തള്ളുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ജൂലൈ 19 മുതലാണ് സുബീഷിനെ കാണാതായത്.