പഞ്ചാബ് സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രിയുടെ സുരക്ഷയിലുണ്ടായ വീഴ്ച സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ടിൽ നരേന്ദ്ര മോദിയുടെ സുരക്ഷ ശക്തമാക്കണമെന്ന് ആവശ്യം. സുപ്രീംകോടതി നിയമിച്ച അഞ്ചംഗ സമിതിയുടെ റിപ്പോര്‍ട്ടിൽ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
ജനങ്ങള്‍ തടിച്ചുകൂടിയുണ്ടെന്ന് അറിഞ്ഞിട്ടും ക്രമസമാധാനപാലനത്തിനുള്ള തന്റെ ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ എസ്എസ്പി ഫിറോസ്പൂര്‍ പരാജയപ്പെട്ടുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. വിരമിച്ച സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ നേതൃത്വത്തിലുള്ള സമിതിയാണ് റിപ്പോര്‍ട്ട് നല്‍കിയത്.
പ്രധാനമന്ത്രിയുടെ സഞ്ചാരപാത അറിയിച്ചിരുന്നെങ്കിലും ഫിറോസ്പൂര്‍ എസ്എസ്പി സുരക്ഷാക്രമീകരണങ്ങള്‍ നടപ്പാക്കുന്നതില്‍ പരാജയപ്പെട്ടു. മതിയായ പൊലീസുകാര്‍ ഉണ്ടായിട്ടും വിവരം രണ്ട് മണിക്കൂര്‍ മുമ്പ് അറിയിച്ചിട്ടും സുരക്ഷാവീഴ്ച ഉണ്ടായതായി റിപ്പോര്‍ട്ട് ഉദ്ധരിച്ച് സുപ്രീംകോടതി പറഞ്ഞു.
















