ആഭ്യന്തര മന്ത്രി അമിത്ഷായെ സഭയിലേക്ക് വിളിപ്പിക്കണമെന്ന് പ്രതിപക്ഷ ആവശ്യത്തില്‍ അസാധാരണ നീക്കവുമായി രാജ്യസഭാധ്യക്ഷന്‍. പ്രതിപക്ഷത്തിന്റെ വികാരം ആഭ്യന്തര മന്ത്രിയെ അറിയിക്കാന്‍ കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിന് ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണന്‍ നിര്‍ദേശം നല്‍കി. ആഭ്യന്തര മന്ത്രിക്ക് സഭയില്‍ വരാന്‍ താല്‍പര്യമുണ്ടെങ്കില്‍ വരട്ടെയെന്നും ഉപരാഷ്ട്രപതി പറഞ്ഞു.പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ലോക്‌സഭ 2 മണിവരെ നിര്‍ത്തിവെച്ചു. വിദ്യാര്‍ഥികള്‍ക്കെതിരായ പൊലീസ് നടപടിയില്‍ അമിത് ഷാ പ്രസ്താവന നടത്തണമെന്നതാണ് ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രധാന ആവശ്യം . അതേസമയം മണ്ഡലപുനര്‍ നിര്‍ണയ ബില്ല് കൊണ്ടുവരാന്‍ പ്രത്യേക സമ്മേളനം വിളിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ തള്ളി. പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കാനോ വര്‍ഷകാല സമ്മേളനത്തിന്റെ ദിനം വര്‍ദ്ധിപ്പിക്കുവാനോ ഉദ്ദേശമില്ലെന്ന് കേന്ദ്ര പാര്‍ലമെന്റികാര്യ മന്ത്രി കിരണ്‍ റിജിജു വ്യക്തമാക്കി.
















