ജമ്മു കശ്മീരിൽ ഭൂചലനം . 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.കത്ര മേഖലയിൽ നിന്ന് 62 കിലോമീറ്റർ വടക്കുകിഴക്കായി 5 കിലോമീറ്റർ മാറിയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.ഇന്ത്യയുടെ നാഷണൽ സെന്റർ ഫോർ സീസ്‌മോളജിയാണ് വിവരങ്ങൾ പുറത്ത് വിട്ടത് . ഭൂചലനത്തിൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
















