ബോളിവുഡ് നടന് ടൈഗര്‍ ഷ്രോഫിനെതിരെ ഇന്നലെ നടന്ന വെടിവെപ്പ് അക്ഷരാര്‍ത്ഥത്തില്‍ രാജ്യത്തെയാകെ ഞെട്ടിച്ചിരിക്കുകകയാണ്. ലോറന്‍സ് ബിഷ്ണോയ് സംഘം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. വധശ്രമത്തിന് പിന്നിലെ കാരണം വ്യക്തമാക്കാന്‍ അനില്‍ പണ്ഡിറ്റ് എന്ന ഒരാളെയാണ് അവര്‍ തങ്ങളുടെ പ്രതിനിധിയായി അയച്ചത്. അമേരിക്കയില്‍ നിന്ന് കൊണ്ടാണ് അനില്‍ പണ്ഡിറ്റ് സംഘത്തിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത് എന്നാണ് വിവരം.
ലോറന്‍സ് ബിഷ്ണോയ് സംഘത്തിന് വേണ്ടി ഇന്ത്യയില്‍ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നത് പണ്ഡിറ്റാണ്. നടന് സല്മാന് ഖാനൊപ്പം പ്രവര്‍ത്തിക്കരുതെന്ന് ടൈഗര്‍ ഷ്രോഫിന് മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും, എന്നാല്‍ അദ്ദേഹം അത് അവഗണിച്ചെന്നുമാണ് ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമാക്കി കൊണ്ട് അനില്‍ പണ്ഡിറ്റ് പറഞ്ഞത്. ഹരിയാനയിലെ പാനിപ്പത്തില്‍ നിന്നാണ് പണ്ഡിറ്റിന്റെ കുറ്റകൃത്യങ്ങളുടെ തുടക്കം.
അമേരിക്കയില്‍ എത്തുന്നതിന് മുമ്പ് കാനഡ, തായ്ലന്ഡ്, ദുബായ് എന്നിവിടങ്ങളിലും ഇയാള്‍ക്കെതിരെ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങളുണ്ട്. ഹരിയാന, ഡല്‍ഹി, പൂനെ എന്നിവിടങ്ങളില്‍ നടന്ന വെടിവെപ്പുകളിലും പിടിച്ചുപറി കേസുകളിലും ഇയാളുടെ പേര് ഉയര്‍ന്നുവന്നിരുന്നു. ഇതില്‍ ചില ആക്രമണങ്ങളില്‍ വിദേശ നിര്‍മ്മിത ആയുധങ്ങളാണ് ഉപയോഗിച്ചത്.
പാനിപ്പത്തിലെ ഒരു ഗ്രാമത്തില്‍ നിന്നുള്ള 32-കാരനായ പണ്ഡിറ്റ് 2023-ല്‍ കാനഡയിലേക്ക് കടന്നു. ലോറന്‍സ് ബിഷ്ണോയിയുമായി ബന്ധമുള്ള ഗുണ്ടാസംഘാംഗം രണ്‍ദീപ് മാലിക്കുമായി ബന്ധം സ്ഥാപിച്ച ഇയാള്‍, പിന്നീട് അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ എത്തുകയും ലോറന്‍സ് ബിഷ്ണോയ് സംഘത്തില്‍ ചേരുകയും ചെയ്തുവെന്നാണ് കരുതപ്പെടുന്നത്.
ഹരിയാന പൊലീസും സ്പെഷ്യല്‍ ടാസ്ക് ഫോഴ്സും ഇടപെട്ട് ഈ കേസുകളില്‍ ഉള്‍പ്പെട്ട തോക്കുധാരികളെ അറസ്റ്റ് ചെയ്തിരുന്നു. ഹരിയാനയില്‍ സജീവമായ കുറ്റവാളി സംഘങ്ങളും വിദേശ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്ന ഗുണ്ടാസംഘങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വെളിവാക്കുന്നതായിരുന്നു ഈ സംഭവം. ഡല്‍ഹിയില്‍ നടന്ന ഒരു വെടിവെപ്പ് കേസിലും പണ്ഡിറ്റിന്റെ പേര് ഉയര്‍ന്നുവന്നിരുന്നു.















