ഇടുക്കി: പതിനഞ്ചു വയസ്സുകാരിയായ പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്കി പീഡിപ്പിക്കുകയും ഗര്‍ഭിണിയാക്കുകയും ചെയ്ത കേസിലെ പ്രതിയായ 24-കാരന് 62 വര്‍ഷം തടവ് ശിക്ഷ. ഇടുക്കി പോക്സോ കോടതിയാണ് പ്രതി ദേവികുളം സ്വദേശി ആല്വിന് ശിക്ഷ വിധിച്ചത്. പ്രതിക്ക് കോടതി ഒന്നരലക്ഷം രൂപ പിഴയും വിധിച്ചു.
2020-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ശാസ്ത്രീയ തെളിവുകളുള്‍പ്പെടെ പ്രോസിക്യൂഷന് കോടതിയില്‍ ഹാജരാക്കിയിരുന്നു. തുടര്‍ന്ന് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കുറ്റത്തിന് 40 വര്‍ഷത്തെ ശിക്ഷയും ലൈംഗിക അതിക്രമം നടത്തിയതിന് 20 വര്‍ഷം തടവും ഉള്‍പ്പെടെയാണ് 62 വര്‍ഷത്തെ ശിക്ഷ വിധിച്ചിരിക്കുന്നത്. ഏറ്റവും ഉയര്‍ന്ന ശിക്ഷയായ 40 വര്‍ഷമാകും പ്രതിക്ക് ജയിലില്‍ കഴിയേണ്ടി വരിക. മറ്റ് ശിക്ഷകള്‍ ഒരുമിച്ച് അനുഭവിച്ചാല്‍ മതി.