ന്യൂഡൽഹി: ഇ.ഡി.ക്ക് വിശാല അധികാരം നൽകുന്ന സുപ്രീം കോടതി ഉത്തരവിനെതിരെ കോൺഗ്രസ് നേതാവ് കാർത്തി ചിദംബരം നൽകിയ പുനഃപരിശോധനാ ഹർജിയിൽ സുപ്രീം കോടതി തുറന്ന കോടതിയിൽ വാദംകേൾക്കും. ചീഫ് ജസ്റ്റിസ് എൻ.വി. രമണയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചിന്റേതാണ് തീരുമാനം. ഹർജിയിൽ വ്യാഴാഴ്ച തുറന്ന കോടതിയിൽ വാദംകേൾക്കും.
ഇഡിക്ക് പരമാധികാരം നൽകുന്ന വിധി പ്രസ്താവിച്ചത് ജസ്റ്റീസുമാരായ എ.എം. ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി, സി.ടി. രവികുമാർ എന്നിവരടങ്ങിയ ബെഞ്ചാണ്. ഇതിൽ ജസ്റ്റീസ് ഖാൻവിൽക്കർ വിരമിച്ചു. ഈ സാഹചര്യത്തിലാണ് ചീഫ് ജസ്റ്റീസ് എൻ.വി. രമണ ബെഞ്ചിന്റെ ഭാഗമാകുന്നത്.
ചീഫ് ജസ്റ്റീസ് എൻ.വി. രമണയ്ക്ക് പുറമെ, ജസ്റ്റീസുമാരായ ദിനേശ് മഹേശ്വരി, സി.ടി. രവികുമാർ എന്നിവർ അടങ്ങിയ ബെഞ്ചാണ് പുനഃപരിശോധനാ ഹർജി ചേന്പറിൽ പരിഗണിച്ചത്.
















