ഭാര്യയെ ക്രൂരമായി മർദ്ദിച്ച പൊലീസുകാരന് സസ്പെൻഷൻ. മലപ്പുറം തിരൂർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥനായ കൊണ്ടോട്ടി മൊറയൂർ സ്വദേശി എൻ അന്വേഷണത്തിൻ്റെ ഭാഗമായി സസ്പെൻഡ് ചെയ്തത്. ഷെെലേഷിൻ്റെ ആക്രമണത്തിൽ ബോധം നഷ്ടപ്പെട്ട യുവതിക്ക് സാരമായ പരിക്കുണ്ട്.മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് യുവതിയെ പ്രവേശിപ്പിച്ചിരിക്കുന്നത്.ക്രൂരമായ മർദ്ദനമാണ് യുവതിക്ക് ഏൽക്കേണ്ടി വന്നതെന്ന് ഡോക്ടർമാരുടെ പരിശോധനയിൽ വ്യക്തമാകുകയായിരുന്നു.
വഴക്കിനെ തുടർന്ന് ഷൈലേഷ് ഭാര്യയുടെ തല ചുവരിൽ ഇടിക്കുകയായിരുന്നു. കൂടാതെ ഭാര്യയുടെ പുറവും കടിച്ചു മുറിച്ചു. ആക്രമണത്തിൽ യുവതിയുടെ കൈവിരലുകൾക്കും പൊട്ടലുണ്ട്. യുവതിയുടെ ദേഹമാസകലം മർദ്ദനത്തിൽ ചതവേറ്റിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയതിനു പിന്നാലെ കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി ഉത്തരവായിരുന്നു.
അമ്മ ബോധരഹിതയായ വിവരം ഇവരുടെ കുട്ടിയാണ് ഫോണിലൂടെ ബന്ധുക്കളെ അറിയിച്ചത്. പലതവണ വിളിച്ചിട്ടും അനക്കമില്ലാത്തതിനെ തുടർന്ന് കുട്ടി ഭയന്നുപോകുകയായിരുന്നു. തുടർന്ന് കുട്ടി യുവതിയുടെ ബന്ധുക്കളെ വിവരം അറിയിച്ചു. വിളിച്ചിട്ടും അമ്മ എഴുന്നേൽക്കുന്നില്ലെന്ന് കുട്ടി പറഞ്ഞതനുസരിച്ച് ബന്ധുക്കൾ എത്തിയാണ് യുവതിയെ ആശുപത്രിയിലാക്കിയത്.