ന്യൂഡൽഹി: പ്രമുഖ മാധ്യമസ്ഥാപനമായ എൻഡിടിവിയുടെ 29.18 ശതമാനം ഓഹരി സ്വന്തമാക്കി അദാനി ഗ്രൂപ്പ്. അനുബന്ധ സ്ഥാപനമായ വിശ്വപ്രധാൻ കൊമേഴ്സ്യൽ പ്രൈവറ്റ് ലിമിറ്റഡ് (വിസിപിഎൽ) വഴിയാണ് ഇതെന്ന് അദാനി ഗ്രൂപ്പ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
എൻഡിടിവിയുടെ 29.18 ശതമാനം ഓഹരി കൈവശമുള്ള ആർഎർപിആർ എന്ന കമ്പനിയുടെ 99.5 ശതമാനം ഏറ്റെടുക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. ഇതോടെ ആർആർപിആറിന്റെ പൂർണ നിയന്ത്രണം വിസിപിഎല്ലിന്റെ കീഴിലാകും.
ഓഹരി ഉടമകളില്‍ നിന്ന് 294 രൂപ നിരക്കില്‍ 1,67,62,530 ഓഹരികളാണ് വാങ്ങുകയെന്ന് കമ്പനി അറിയിച്ചു. അദാനി എന്റര്‍പ്രൈസസിന്റെ അനുബന്ധ കമ്പനിയുടെ പേരിലാണ് ഓഹരികള്‍ വാങ്ങിയത്. എന്‍ഡിടിവി പ്രമോട്ടര്‍മാരില്‍ ആര്‍ആര്‍പിആര്‍ ഹോള്‍ഡിങ്ങിന്റെ 99.5 ഓഹരിയാക്കി മാറ്റാവുന്ന വാറന്റുകള്‍ വാങ്ങുന്ന നടപടി പൂര്‍ത്തിയാകുന്നതോടെ എന്‍ഡിടിവിയില്‍ അദാനിക്ക് 29.18 ശതമാനം ഓഹരി പങ്കാളിത്തമാകും.
ഇതിന് പുറമെ എന്‍ഡിടിവിയുടെ 26 ശതമാനം ഓഹരി വിഹിതം കൂടി വാങ്ങാനുള്ള താത്പര്യവും അദാനി ഗ്രൂപ്പ് അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ നേരിട്ട് അദാനിക്ക് ഓഹരി വില്‍ക്കുകയോ അതിനുള്ള ചര്‍ച്ചകള്‍ നടത്തുകയോ ചെയ്തിട്ടില്ലെന്നും പ്രധാന ഓഹരി ഉടമകളായ രാധിയോ പ്രണോയ് റോയിയോ ഇത്തരത്തില്‍ ഉടമസ്ഥാവകാശ വില്‍ക്കാനുള്ള ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നുമാണ് എന്‍ഡിടിവി അറിയിച്ചിരിക്കുന്നത്.
മാധ്യമബിസിനിസ് രംഗത്തേക്ക് ചുവടുവയ്ക്കുന്ന അദാനി ഗ്രൂപ്പ് അടുത്തിടെ രാഘവ് ബാലിന്റെ 49 ശതമാനം ഓഹരികൾ സ്വന്തമാക്കിയിരുന്നു. അദാനി ഗ്രൂപ്പിന്റെ കൈകളിലെത്തുന്നതോടെ എൻഡിടിവിയുടെ എഡിറ്റോറിയൽ പോളിസിയെ അത് പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
















