ഹെൽസിങ്കി: ഫിൻലൻഡ് പ്രധാനമന്ത്രി സന്ന മരിൻ മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്ന് പരിശോധനാഫലം. കഴിഞ്ഞ ദിവസം തൻ്റെ സുഹൃത്തുക്കൾക്കൊപ്പം സന്ന പാർട്ടി നടത്തിയത് ഏറെ വിവാദമായിരുന്നു.
പാർട്ടിയുടെ വിഡിയോ പുറത്തായതിനു പിന്നാലെ സന്ന മയക്കുമരുന്ന് പരിശോധനയ്ക്ക് വിധേയയാവണമെന്ന് പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പെട്ടു. ഇതോടെയാണ് സന്ന മരിൻ സ്വയം മയക്കുമരുന്ന് പരിശോധനയ്ക്ക് വിധേയ ആയത്. എന്നാൽ, പ്രധാനമന്ത്രി മയക്കുമരുന്ന് ഉപയോഗിച്ചില്ലെന്ന് ഇന്ന് പരിശോധനാഫലം വന്നിരിക്കുകയാണ്.
വെള്ളിയാഴ്ചയാണ് സന്ന മരിൻ മയക്കുമരുന്ന് പരിശോധനയ്ക്കായി സാമ്പിൾ നൽകിയത്.
















