ഹൈദരാബാദ്: പ്രവാചക നിന്ദ കേസിൽ അറസ്റ്റിലായ എംഎല്‍എയെ ബിജെപി സസ്പെൻഡ് ചെയ്തു. തെലുങ്കാനയിലെ ബിജെപി എംഎല്‍എ ടി. രാജാസിംഗിനെയാണ് അറസ്റ്റിന് പിന്നാലെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തത്. രാജാ സിംഗിനെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
ഗോഷാമഹലില്‍ നിന്നുള്ള എംഎല്‍എ രാജ സിംഗ് കഴിഞ്ഞ ദിവസം നൂപൂർ ശർമയെ അനുകൂലിച്ച് ഒരു വീഡിയോ എംഎല്‍എ അപ്ലോഡ് ചെയ്തിരുന്നു. പിന്നാലെ തിങ്കളാഴ്ച രാത്രി ഹൈദരാബാദില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നു. ഇയാള്‍ക്കെതിരെ മതവിശ്വാസം വ്രണപ്പെടുത്തിയതിനെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.
കഴിഞ്ഞയാഴ്ച കൊമേഡിയന്‍ മുനവ്വര്‍ ഫാറൂഖിയുടെ സ്റ്റാന്‍ഡ് അപ്പ് കോമഡി ഷോ തടസപ്പെടുത്താന്‍ എംഎല്‍എ ശ്രമിച്ചിരുന്നു. 50 അനുയായികള്‍ക്കൊപ്പം വേദിയിലെത്താന്‍ ശ്രമിച്ച ഇയാളെ പൊലീസ് കരുതല്‍ തടങ്കലില്‍ വച്ചിരുന്നു.
















