നടിയും ബിജെപി നേതാവുമായി സോണാലി ഫോഗട്ടിന്റെ മരണത്തില്‍ ദുരൂഹതയെന്ന് സഹോദരി . മരണത്തിന് പിന്നില്‍ നടിയെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് ആരോപണം. സൊണാലിയുടെ ഭക്ഷണത്തില്‍ വിഷാംശം കലര്‍ന്നുവെന്നാണ് സഹോദരി ആരോപിക്കുന്നത്.
ഗോവയില്‍ വച്ചാണ് സോണാലിക്ക് ഹൃദയാഘാതം ഉണ്ടായത്.ആഗസ്റ്റ് 22 ന് തന്റെ ചില സ്റ്റാഫ് അംഗങ്ങളോടൊപ്പം ഗോവയിലെത്തിയ സോണാലി അന്ന് രാത്രി ഒരു പാര്‍ട്ടിയില്‍ പങ്കെടുത്തു മണിക്കൂറുകള്‍ക്ക് ശേഷമാണ് ആശുപത്രിയിലേക്ക് മാറ്റുന്നത്.
ഭക്ഷണം കഴിച്ചതിന് ശേഷം അസ്വസ്ഥത അനുഭവപ്പെടുന്നുണ്ടെന്ന് സൊണാലി വീട്ടിലേക്ക് വിളിച്ച് പരാതി പറഞ്ഞിരുന്നു. ആരോ തന്റെ ഭക്ഷണത്തില്‍ എന്തെങ്കിലും കലക്കിയതായി സൊണാലി സംശയിക്കുന്നതായും ആരോപിച്ചു.എന്നാല്‍, സോണാലി ഫോഗട്ടിന്റെ മരണത്തില്‍ ദുരൂഹതയൊന്നും ഇല്ലെന്ന് പോലീസ് പറഞ്ഞു. നിലവില്‍ സംശയാസ്പദമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും എന്നാല്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ കാര്യങ്ങള്‍ വിശദീകരിക്കാനാകൂവെന്നും ഗോവ ഡിജിപി ജസ്പാല്‍ സിംഗ് പറഞ്ഞു.
















