കൊല്ലം: വടക്കൻ പറവൂരിൽ 360 ലിറ്റർ സ്പിരിറ്റ് എക്സൈസ് പിടികൂടി. പുത്തൻവേലിക്കരയിൽ ഒഴിഞ്ഞുകിടന്നിരുന്ന വീട്ടിൽ സൂക്ഷിച്ച സ്പിരിറ്റാണ് പിടിച്ചെടുത്തത്. പുത്തൻവേലിക്കര വെള്ളോട്ടുപുറം സ്വദേശി ജോസഫ് ടോണി എക്സൈസ് പിടിയിലായി.
രണ്ടാം പ്രതി വെള്ളോട്ടുപുറം സ്വദേശി ദീപുവിനായി എക്സൈസ് തെരച്ചിൽ ആരംഭിച്ചു. 35 ലിറ്ററിൻ്റെ 12 കന്നാസുകളിലായാണ് ഇവ സൂക്ഷിച്ചിരുന്നത്.