തദ്ദേശീയരല്ലാത്തവരെ വോട്ടര്‍മാരായി ഉള്‍പ്പെടുത്തുന്നതിനെ ജമ്മു കശ്മീരിലെ എല്ലാ പാര്‍ട്ടികളും എതിര്‍ക്കുന്നതായി നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ള.”മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ആളുകള്‍ക്ക് വോട്ടവകാശം നല്‍കുന്നത് ജമ്മു കശ്മീരിലെ ജനങ്ങള്‍ക്ക് മാത്രമല്ല, അവരെ ലക്ഷ്യം വെച്ചുള്ള കൊലപാതകങ്ങള്‍ നടക്കുന്നതിനാല്‍ പുറത്തുനിന്നുള്ളവര്‍ക്കും അപകടകരമാണ്,” ‘ഞങ്ങള്‍ ദേശീയ പാര്‍ട്ടികളുടെയും മറ്റ് പാര്‍ട്ടികളുടെയും നേതാക്കളെ ജമ്മു കശ്മീരിലേക്ക് വിളിക്കുകയും ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ അവരെ അറിയിക്കുകയും ചെയ്യും. കൂടിക്കാഴ്ച സെപ്റ്റംബറില്‍ നടക്കും,’ എന്നും ഫാറൂഖ് അബ്ദുല്ല പറഞ്ഞു.
ഗുപ്കര്‍ ഏരിയയിലെ ഫാറൂഖ് അബ്ദുള്ളയുടെ വസതിയില്‍ കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി, കോണ്‍ഗ്രസിന്റെ ജമ്മു കശ്മീര്‍ യൂണിറ്റ് പ്രസിഡന്റ് വികാര്‍ റസൂല്‍, സിപിഐ എം നേതാവ് എം വൈ തരിഗാമി, ശിവസേന നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തിരുന്നിരുന്നു.
















