രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ലഹരിക്കടത്തുകാരെ പിടികൂടാന്‍ നടത്തിയ അന്വേഷണത്തിൽ വില്പനക്കാര്ക്ക് ഒപ്പമുണ്ടായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പൊലീസ് രക്ഷപ്പെടുത്തി. ചെന്നൈ പോലീസ് റെയ്ഡ് നടത്തിയ വീട്ടിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. മറ്റൊരാള്‍ പെണ്‍കുട്ടിയെ 10000 രൂപയ്ക്ക് ഈ സംഘത്തിന് വില്‍ക്കുകയായിരുന്നു. കുട്ടി ബലാത്സംഗത്തിന് ഇരയായതായി അന്വേഷണത്തിൽ തെളിഞ്ഞു.
നിരോധിത ലഹരിവസ്തുക്കള്‍ വിറ്റതിന് രണ്ട് പ്രതികളെ കസറ്റഡിയിലെടുത്തു. കൂടാതെ കുട്ടിയെയും കണ്ടെത്തിയത്. മാനസിക വെല്ലുവിളി നേരിടുന്ന അമ്മയെ പരിചരിക്കാന്‍ പണം കണ്ടെത്താന്‍ കുട്ടി വീടുവിട്ടിരുന്നു. മടിപ്പാക്കത്തെ ഒരു വീട്ടില്‍ ജോലി ചെയ്യുകയായിരുന്ന കുട്ടിയെ ബലം പ്രയോഗിച്ച് പ്രതികളിൽ ഒരാൾ വീട്ടിലേക്ക് അയക്കുകയായിരുന്നു. ഇയാള്‍ പലപ്പോഴായി കുട്ടിയെ ക്രൂരമായി ബലാത്സംഗത്തിനിരയാക്കി. 10,000 രൂപ നല്‍കിയാണ് കൊണ്ടുവന്നതെന്ന് പറഞ്ഞായിരുന്നു പീഡനം.
പ്രതികളുടെ വാഹനങ്ങള്‍ പരിശോധിച്ച പൊലീസ് കത്തി, നാടന്‍ ബോംബ്, തോക്ക് എന്നിവയ്ക്കൊപ്പം 1.75 കിലോ കഞ്ചാവും കണ്ടെത്തി.