പത്തനംതിട്ട: പത്തനംതിട്ടയിൽ കഞ്ചാവുമായി വീട്ടമ്മ പിടിയിൽ. അടൂർ ഏനാദിമംഗലം മാരൂർ വടക്കേ ചരുവിള വീട്ടിൽ ബാഹുലേയന്റെ ഭാര്യ സുജാത(57യാണ് അറസ്റ്റിലായത്.
പത്തനാപുരത്തുനിന്ന് ഓട്ടോറിക്ഷയിൽ ശാങ്കൂരിലേക്കു വരുന്നതിനിടെ നർകോട്ടിക് സെൽ ഡിവൈഎസ്പി കെ.എ.വിദ്യാധരന്റെ സ്ക്വാഡും അടൂർ പൊലീസും ചേർന്ന് പിടികൂടുകയായിരുന്നു. ഇവരുടെ കയ്യിൽനിന്നും 250 ഗ്രാമിലധികം കഞ്ചാവ് പൊലീസ് കണ്ടെടുത്തു. മടിക്കുത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു.
കഞ്ചാവ് ചില്ലറ വിൽപനയ്ക്കായി കൊണ്ടുവരുന്നതാണെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു.