സ്ഥിരമായി മദ്യപിക്കുന്നത് വിലക്കിയ വീട്ടുടമയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി വാടകക്കാരന്. ഇതുകൂടാതെ മൃതദേഹത്തിന് ഒപ്പം സെല്‍ഫിയെടുത്തതിന് ശേഷം പ്രതി വീട്ടുടമയുടെ മൊബൈല്‍ ഫോണും തിരിച്ചറിയല്‍ രേഖകളുമായിട്ടാണ് മുങ്ങി. ഓഗസ്റ്റ് ഒന്‍പതിന് ആണ് സംഭവം നടന്നത്.
വീട്ടുടമയുടെ മകന് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബിഹാര്‍ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തിന് നാല് ദിവസം മുന്‍പാണ് പ്രതി ഇവിടേക്ക് താമസത്തിന് എത്തിയത്. സ്ഥിരമായി മദ്യപിക്കുന്നത് വിലക്കിയ ദേഷ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൊലപാതകം നടത്തിയ ശേഷം സ്ഥലത്ത് നിന്ന് രക്ഷപെട്ട പ്രതി വീട്ടുടമയുടെ മകനെ ഫോണില്‍ വിളിച്ച ശേഷം താന്‍ വീട് വിട്ടുവെന്നും തന്നോട് വീട്ടുടമ മോശമായി പെരുമാറിയതാണ് കാരണമെന്നും പറയുകയുണ്ടായി.എന്നാല്‍ സംശയം തോന്നിയ മകൻ വീട്ടിലെത്തിയപ്പോൾ പിതാവ് കൊല്ലപെട്ടുകിടക്കുന്നത് കണ്ട് പോലീസില്‍ വിവരമറിച്ചു.