വിജയ് ദേവരക്കൊണ്ടയുടെ ലൈഗർ ബോയ്കോട്ട് ഭീഷണി നേരിടുകയാണ്. സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ വാർത്താ സമ്മേളനത്തിനിടെ വിജയ് ദേവരകൊണ്ട മുന്നിലെ ടീപ്പോയിക്ക് മുകളിൽ കാൽ കയറ്റി വച്ച് സംസാരിച്ചതാണ് ബഹിഷ്കരണ ആഹ്വാനത്തിനു കാരണം. ഇത്ര അഹങ്കാരമുള്ള ഒരാളുടെ സിനിമ കാണരുത് എന്ന് പറഞ്ഞു കൊണ്ടാണ് ബഹിഷ്കരണ ആഹ്വാനം.
ഇതു മാത്രമല്ല കരൺ ജോഹറിന്റെ ധർമ പ്രൊഡക്ഷൻസ് ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാളാണ്. വിജയ്നോട് പ്രശ്നമൊന്നും ഇല്ലെന്നും പക്ഷേ സിനിമ കണ്ടാൽ കരൺ ജോഹറിന്റെ കയ്യിലേക്ക് പൈസ പോകും എന്നു പറഞ്ഞു കൊണ്ടാണ് മറ്റൊരു വിഭാഗം ബോയ്കോട്ടിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
മാത്രമല്ല സംസ്കാരത്തെ അപമാനിച്ചെന്ന് പറഞ്ഞ് മറ്റൊരു വിഭാഗവും എത്തിയിട്ടുണ്ട്. വിജയ് ദേവരകൊണ്ടയും ലൈഗറിലെ നായിക അനന്യ പാണ്ഡേയും വിജയിന്റെ വീട്ടിൽ നടന്ന ഒരു പൂജ ചടങ്ങിൽ പങ്കെടുത്തിരുന്നു. ഇതിൽ താരങ്ങൾ രണ്ടുപേരും സോഫയിൽ ഇരിക്കുകയും പുരോഹിതർ നിൽക്കുകയും ചെയ്യുന്ന ചിത്രം പുറത്തുവന്നിരുന്നു. ഇത് സംസ്കാരത്തെ അപമാനിക്കുന്നുവെന്ന് ആരോപിച്ചാണ് ബഹിഷ്കരണ നീക്കം.
















