രാജ്യത്തിനായി പിതാവിന്റെ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ താന്‍ പരിശ്രമിക്കുമെന്ന് രാഹുല്‍ ഗാന്ധി .മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 78ാം ജന്മവാര്‍ഷികദിനത്തിലാണ് വൈകാരികമായ കുറിപ്പ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്
‘പപ്പാ, ഓരോ നിമിഷവും നിങ്ങള്‍ എന്റെ കൂടെയുണ്ട്, എന്റെ ഹൃദയത്തിലുണ്ട്. രാജ്യത്തിനായി നിങ്ങള്‍ കണ്ട സ്വപ്നം സാക്ഷാത്കരിക്കാന്‍ ഞാന്‍ എപ്പോഴും ശ്രമിക്കും’എന്നാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. കുട്ടിക്കാലത്ത് രാജീവ് ഗാന്ധിയുടെ കൈപിടിച്ചുള്ള ഫോട്ടോയും ഭരണകാലത്തെ ചിത്രങ്ങളും അടക്കം വിഡിയോയാണ് ട്വിറ്ററില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
पापा, आप हर पल मेरे साथ, मेरे दिल में हैं। मैं हमेशा प्रयास करूंगा कि देश के लिए जो सपना आपने देखा, उसे पूरा कर सकूं। pic.twitter.com/578m1vY2tT
— Rahul Gandhi (@RahulGandhi) August 20, 2022
രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി, റോബര്‍ട്ട് വദ്ര, കെസി വേണുഗോപാല്‍ എംപി, പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരുള്‍പ്പെടെ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിയിലെ വീര്‍ഭൂമിയില്‍ രാജീവ് ഗാന്ധിക്ക് ആദരാഞ്ജലി അര്‍പ്പിക്കാനെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ എന്നിവരുള്‍പ്പെടെ രാഷ്ട്രീയ നേതാക്കളും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
















