കൂട്ടുകാരനോട് ചോദിച്ച ചോദ്യത്തിന് ഉത്തരം പറഞ്ഞതിന് അധ്യാപകൻ വിദ്യാർത്ഥിയുടെ തല ഡസ്കിലിടിച്ച് പല്ല് തെറിപ്പിച്ചുവെന്ന് പരാതി. രാജസ്ഥാനിലെ ഉദയ്പൂരിലാണ് സംഭവം. ഇവിടത്തെ ഒരു പ്രൈവറ്റ് സ്കൂൾ അധ്യാപകനെതിരെയാണ് ആരോപണം.
സാംയക് എന്ന 14 കാരൻ ക്ലാസിലെ മറ്റൊരു കുട്ടിയോട് ചോദിച്ച ചോദ്യത്തിന് ഉത്തരം നൽകി.ഈ ദേഷ്യത്തിലാണ് ഹിന്ദി അധ്യാപകൻ കുട്ടിയുടെ തല ഡസ്കിലടിക്കുകയായിരുന്നു. കുട്ടിയുടെ മാതാപിതാക്കളാണ് അധ്യാപകനും സ്കൂൾ അധികൃതർക്കുമെതിരെ പൊലീസിൽ പരാതി നൽകിയത്.
ഇടിയുടെ ആഘാതത്തിൽ കുട്ടിയുടെ മുൻവശത്തെ പല്ല് ഒടിഞ്ഞു. അധ്യാപകനോ സ്കൂൾ അധികൃതരോ കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകുകയോ മാതാപിതാക്കളെ വിവരമറിയിക്കുകയോ ചെയ്തില്ലെന്നും പരാതിയിൽ ആരോപിക്കുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.