വിസ തട്ടിപ്പുകൾ കൂടിവരുന്ന സാഹചര്യത്തിൽ ഓപ്പറേഷൻ ശുഭയാത്രക്ക് തുടക്കം. ഇതിന്റെ ഭാഗമായി കേരളാ പൊലീസും സംസ്ഥാന സർക്കാറിന്റെ പ്രവാസി കാര്യവകുപ്പായ നോർക്കയും വിദേശകാര്യ മന്ത്രാലയത്തിലെ പ്രൊട്ടക്ടർ ഓഫ് എമിഗ്രൻസും സംയുക്തമായി ചേർന്ന് നടപ്പാക്കുന്ന പദ്ധതിയാണിത്.
24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ നമ്പരും ഇ- മെയിൽ ഐഡികളും നിലവിൽ വന്നു.
വിസ തട്ടിപ്പ് വിദേശത്തേയ്ക്കുളള തൊഴിൽ തട്ടിപ്പുകൾ എന്നിവ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മുഖ്യമന്തി നോർക്ക റൂട്ട്സ്, വിദേശകാര്യ മന്ത്രാലയത്തിലെ പ്രൊട്ടക്ടർ ഓഫ് എമിഗ്രൻസ്, കേരളാ പൊലീസ് എന്നിവരുടെ സംയുക്ത യോഗം നേരത്തെ ചേർന്നിരുന്നു. ഇതേത്തുടർന്നാണ് ‘ഓപ്പറേഷൻ ശുഭയാത്ര’ നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്.
വിദേശ രാജ്യത്തേയ്ക്കുളള അനധികൃത റിക്രൂട്ട്‌മെന്റുകൾ, വിസ തട്ടിപ്പുകൾ എന്നിവ സംബന്ധിച്ച് പ്രവാസി മലയാളികൾക്ക് ഇനി മുതൽ പരാതികൾ നേരിട്ടറിയിക്കാം. [email protected], [email protected] എന്നി ഇ- മെയിലുകൾ വഴിയും, 0471-2721547 എന്ന ഹെൽപ്പ്‌ലൈൻ നമ്പറിലും പ്രവാസികൾക്ക് പരാതികൾ അയക്കാം.
















