രാജസ്ഥാനിൽ വാഹനാപകടത്തിൽ ആറു പേർ മരിച്ചു. പാലി ജില്ലയിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. 20 പേർക്ക് പരിക്കേറ്റിട്ടുണ്ട്. തീർഥാടകരുമായി പോയ ട്രാക്ടർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു.
ക്ഷേത്രദർശനത്തിന് ശേഷം ജയ്സാൽമീറിലെ രാമേന്ദ്രയിൽ നിന്നും മടങ്ങും വഴിയാണ് തീർഥാടകർ അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു.
















