ലക്നോ: ഫീസ് നൽകാത്തതിന്‍റെ പേരിൽ അധ്യാപകന്‍ മർദ്ദിച്ചതിനെ തുടർന്ന് ദളിത് വിദ്യാർത്ഥി മരിച്ചതായി പരാതി. ചികിത്സയിൽ കഴിഞ്ഞിരുന്ന കുട്ടി കഴിഞ്ഞ ദിവസമാണ് മരിച്ചത്. സംഭവത്തില്‍ മേല്ജാതിക്കാരനായ അധ്യാപകൻ അനുപം പതകിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഉത്തർപ്രദേശിലെ ബാറയ്ചിലാണ് സംഭവം. സംഭവത്തിൽ കുട്ടിയുടെ പരിക്കുകൾ ഗുരുതരമായ ആന്തരിക രക്തസ്രാവത്തിന് കാരണമായതായും ഇത് മരണത്തിലേക്ക് നയിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.
പ്രതിമാസം 250 രൂപ സ്‌കൂൾ ഫീസ് ഈടാക്കിയതിന്റെ പേരിലാണ് തന്റെ സഹോദരനെ അധ്യാപകൻ മർദിച്ചതെന്നും അത് ഓൺലൈനിൽ അടച്ചിട്ടുണ്ടെന്നും എന്നാൽ അധ്യാപകൻ ഇതറിയാതെ സഹോദരനെ ക്രൂരമായി മർദിച്ചെന്നും സഹോദരൻ രാജേഷ് വ്യക്തമാക്കി.
















