മുംബൈ: മുംബൈയിലെ വിരാർ (വെസ്റ്റ്) പ്രദേശത്ത് 21 കാരിയായ സുഹൃത്തിന്റെ മുന്നിൽ 11 വയസ്സുകാരിയെ മൂന്ന് പേർ ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കി. കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയാണ് 21കാരിയായ സുഹൃത്തിന്റെ നിർദേശ പ്രകാരം പ്രതികളിൽ മൂന്ന് പേർ പെൺകുട്ടിയെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കിയത്. സുഹൃത്തായ യുവതിയടക്കം പ്രതികളായ മൂന്നുപേരെ ആറ് മണിക്കൂറിനുള്ളിൽ പൊലീസ് അറസ്റ്റ് ചെയ്തു. നാലാമത്തെ പ്രതി ഒളിവിലാണ്.
കഴിഞ്ഞ ദിവസം വൈകീട്ട് ഏഴ് മണിയോടെ മൊബൈല്‍ ഫോണ്‍ നന്നാക്കാന്‍ പെണ്‍കുട്ടി വീടിനടുത്തുള്ള കടയില്‍ പോയപ്പോഴാണ് സംഭവം. കടയില്‍വച്ച് കണ്ട കൂട്ടുകാരി പെണ്‍കുട്ടിയെ വിജയമായ പ്രദേശത്തേക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. പിന്നാലെ സുഹൃത്തുക്കളായ മൂന്ന് യുവാക്കളെ ഇവിടേക്ക് വിളിച്ചുവരുത്തിയ യുവതി ഇവരുമായി ലൈഗീംഗ ബന്ധത്തില്‍ ഏര്‍പ്പെടാന്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പീഡനത്തിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയ യുവതി സംഭവം പുറത്തുപറഞ്ഞാല്‍ വീഡിയോ പുറത്തുവിടുമെന്ന് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി. രാത്രി മുഴുവന്‍ പെണ്‍കുട്ടിക്ക് നേരേ നടന്ന അതിക്രമങ്ങളെല്ലാം യുവതി കണ്ടുനില്‍ക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
ബുധനാഴ്ച പുലർച്ചെ ഇരയെ വീടിന് സമീപം എത്തിച്ച അവർ പോയി. വീട്ടിലെത്തിയ പെണ്‍കുട്ടി പീഡനവിവരം അമ്മയോട് വെളിപ്പെടുത്തിയതോടെയാണ് കുടുംബം പോലീസില്‍ പരാതി നല്‍കിയത്. കൂട്ടബലാത്സംഗം, പ്രകൃതി വിരുദ്ധ പീഡനം, പോക്‌സോ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തത്.
















