റിലീസ് ചെയ്യുന്ന ഹിന്ദി ചിത്രങ്ങൾക്ക് ബഹിഷ്‌കരണ ഭീഷണി നേരിടുന്ന സാഹചര്യത്തിൽ പ്രതികരണവുമായി നടി തപ്‌സി പന്നു. ഹിന്ദി സിനിമകള്‍ക്കു നേരെയുള്ള ബഹിഷ്‌കരണം ആഹ്വാനത്തെ തമാശയായാണ് കാണുന്നത് എന്നാണ് തപ്‌സി പറഞ്ഞത്. പുതിയ സിനിമ ദൊബാരയുടെ പ്രമോഷനിടയിലായിരുന്നു തപ്സിയുടെ പ്രതികരണം.
ബോയ്‌കോട്ട് ആഹ്വാനവും ട്രോളിങ്ങുമെല്ലാം എല്ലാ ദിവസവും നടക്കുകയാണെങ്കില്‍ ആരെയും അത് ബാധിക്കില്ല. ഒരു ഉപയോഗവും ഇല്ലാത്തതാകും. ഇന്‍ഡസ്ട്രിയിലെ മറ്റുള്ളവര്‍ക്ക് എങ്ങനെയെന്ന് പറയാനാകില്ല. പക്ഷേ എനിക്കും അനുരാഗിനും ഇപ്പോള്‍ അത് തമാശയായി എന്നാണ് തപ്‌സി പറഞ്ഞത്.
പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടാല്‍ അവര്‍ പോയി സിനിമ കാണും. ഇഷ്ടപ്പെട്ടില്ലെങ്കില്‍ പോകില്ല. പക്ഷേ ബഹിഷ്‌കരണ ആഹ്വാനം നടത്തുന്നത് കാണികളുടെ ബുദ്ധിയെ വിലകുറച്ച് കാണുന്നതു പോലെയാണെന്നും താരം വ്യക്തമാക്കി.
















