കൊച്ചിയിലെ ഫ്ലാറ്റിൽ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് പോലീസ്. കൊലപാതകത്തിൽ കൂടുതൽ ആളുകൾ ഉണ്ടോയെന്ന സംശയത്തിലാണ് പൊലീസ് . മൃതദേഹം ഫ്ലാറ്റിലെ ഡക്റ്റിൽ തൂക്കിയിട്ട നിലയിലായിരുന്നു കണ്ടെത്തിയത്. ഇത് ഒരാൾക്ക് ഒറ്റയ്ക്ക് ചെയ്യാൻ കഴിയാത്ത സാഹചര്യത്തിൽ പ്രതിയായ അർഷാദിന് മറ്റൊരാളുടെ സഹായം കിട്ടിയതായി സംശയിക്കുന്നുണ്ടെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞത്.
കഴിഞ്ഞ ദിവസമാണ് കാക്കനാട് ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ മലപ്പുറം വണ്ടൂർ സ്വദേശി സജീവ് കൃഷ്ണയെ കണ്ടെത്തിയത്. ഫ്ളാറ്റില്‍ സിസിടിവി ഇല്ലാത്തതിനാൽ സംഭവ സമയത്ത് മറ്റാരെങ്കിലും ഫ്ളാറ്റിലെത്തിയിരുന്നോയെന്ന് കണ്ടെത്താനും ബുദ്ധിമുട്ടാണ് . ഓഗസ്റ്റ് 12നും 16നും ഇടയിൽ ഫ്ളാറ്റിൽ എത്തിയ മൂന്നാമൻ ആരാണെന്നുള്ളതു സംബന്ധിച്ച് അർഷാദിനെ കുടുതൽ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പൊലീസ്.
കൊല്ലപ്പെട്ട മലപ്പുറം സ്വദേശി സജീവും പ്രതി അര്‍ഷാദും ലഹരിക്ക് അടിമകളായിരുന്നുവെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ സ്ഥിരീകരിച്ചു. ഇരുവരും തമ്മിൽ ലഹരി ഇടപെടുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കവും ഉണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിൻ്റെ കാരണമെന്നും കമ്മിഷണർ വ്യക്തമാക്കി.