ഇന്ത്യയിൽ 5ജി സേവനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് കേന്ദ്ര ഐടി മന്ത്രി.5ജി സേവനങ്ങൾ ആരംഭിക്കുന്നതിന് ആവശ്യമായ തയ്യാറെടുപ്പുകൾ തുടങ്ങാൻ ടെലികോം കമ്പനികളോട് കേന്ദ്ര ഐടി മന്ത്രി
അശ്വിനി വൈഷ്ണവ് നിർദ്ദേശിച്ചു. എല്ലാ ടെലികോം സേവന ധാതാക്കളും തയ്യാറായിരിക്കണമെന്നും സ്‌പെക്ട്രം അസൈൻമെന്റ് കത്ത് നൽകിയിട്ടുണ്ടെന്നും മന്ത്രി ട്വിറ്ററിൽ കുറിച്ചു.
വിചാരിച്ചതും വേഗത്തിൽ 5ജി സേവനങ്ങൾ ലഭ്യമാകുമെന്ന് പ്രധാനമന്ത്രി മോദി തന്റെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പറഞ്ഞിരുന്നു.5ജിയുടെ വേഗത. ഔദ്യോഗിക റിലീസിന് മുന്നോടിയായി, റിലയൻസ് ജിയോ, വി ഉൾപ്പെടെയുള്ള ടെലികോം ഓപ്പറേറ്റർമാർ 5ജിയുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങൾ വികസിപ്പിക്കുന്നതിന് എഞ്ചിനീയർമാരെ നിയമിക്കാനൊരുങ്ങുകയാണ്. എയർടെല്ലും ജിയോയും അവരുടെ 5ജി സേവനങ്ങളുടെ ആദ്യ ഘട്ടം ഈ മാസം അവസാനം പുറത്തിറക്കുമെന്നാണ് പ്രതീക്ഷ. ഈ വർഷം അവസാനത്തോടെ 5ജി സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഉണ്ടാകുമെന്നാണ് വിവരം.
















