യുവതിയുടെ കഴുത്തറുത്ത് ഫോണ്‍ മോഷ്ടിച്ച സംഭവത്തില്‍ 15കാരന് അറസ്റ്റിൽ. ഡല്‍ഹിയില്‍ കഴിഞ്ഞ ജൂണ്‍ ഒന്നിനായിരുന്നു സംഭവം. ഇന്‍സ്റ്റഗ്രാമില്‍ റീലുകളുണ്ടാക്കാനും സെല്ഫിയെടുക്കാനുമായിരുന്നു പ്രായപൂര്‍ത്തിയാകാത്ത കുട്ടി മോഷണം നടത്തിയത്.
ഡല്‍ഹിയിലെ സാകേത് ഭാഗത്തേക്ക് നടക്കുന്നതിനിടെയാണ് പിന്നില്‍ നിന്ന് യുവതിയെ ആക്രമിച്ച് ഫോണ്‍ മോഷ്ടിച്ചത്. വഴിയാത്രക്കാരനാണ് പരിക്കേറ്റ യുവതിയെ ആശുപത്രിയിലെത്തിച്ചത്. യുവതി നല്കിയ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. നൂറോളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും പ്രതിയുടെ ചെരുപ്പിലെ ലോഗോ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാൻ കഴിഞ്ഞത്. തന്റെ ഫോണ്‍ നഷ്ടപ്പെട്ടുവെന്നും റീലുകള്‍ നിര്‍മ്മിക്കാന്‍ പുതിയത് ആവശ്യമായതിനാലാണ് മോഷ്ടിച്ചതെന്നും കുട്ടി പൊലീസിനോട് സമ്മതിച്ചു.