ആലപ്പുഴ: ചേർത്തല താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൺസൾട്ടന്റ് സർജൻ ഡോക്ടർ എം കെ ഷാജി (56) ആണ് മരിച്ചത്.
കാഞ്ഞിരപ്പള്ളി സ്വദേശിയായ ഡോ ഷാജി ചേർത്തല ബോയ്സ് ഹൈസ്കൂളിന് സമീപമുള്ള വീട്ടിലായിരുന്നു താമസം. ഇദ്ദേഹത്തിന്റെ മരണ കാരണം വ്യക്തമല്ല. ഉദര സംബന്ധമായ രോഗത്തിന് ഇദ്ദേഹം ചികിത്സ തേടിയിരുന്നു.
മൃതദേഹം ചേർത്തല താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
















