ഇന്ത്യയിലെ ഏറ്റവും വലിയ പാലുല്‍പ്പന്ന ബ്രാന്റായ അമുലിന്റെ വില വർധിപ്പിച്ചു. വര്‍ദ്ധനവ് നാളെ മുതല്‍ പ്രാബല്യത്തില്‍ വരും.നാളെ മുതല്‍ അമൂല്‍ പാലിന് ലിറ്ററിന് രണ്ട് രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടാകുന്നത്. അര ലിറ്ററിന്റെ പാലിന് ഒരു രൂപയും വര്‍ധിക്കും. ഗുജറാത്ത് കോപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ എന്ന സഹകരണ സ്ഥാപനമാണ് അമൂല്‍ എന്ന ബ്രാന്റില്‍ പാലും ക്ഷീരോല്‍പ്പന്നങ്ങളും വിപണിയില്‍ എത്തിക്കുന്നത്.
ഗുജറാത്ത് കോപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ പാലിന്റെ വില വര്‍ധിപ്പിച്ചതോടെയാണ് തീരുമാനം.അമൂല്‍ ഗോള്‍ഡ് പാലിന്റെ വില അര ലിറ്ററിന് 31 രൂപയാകും. അമൂല്‍ താസ അര ലിറ്റര്‍ പാക്കറ്റിന് 25 രൂപയാകും. അമൂല്‍ ശക്തി പാലിന് അര ലിറ്ററിന് 28 രൂപയായും വില വര്‍ധിക്കും.ഉല്‍പ്പാദന, സംസ്‌കരണ ചെലവ് വര്‍ധിച്ചതോടെയാണ് വില കൂട്ടാന്‍ നിര്‍ബന്ധിതരായതെന്ന് അമൂല്‍ അറിയിച്ചു.
ഗുജറാത്ത്, ഡല്‍ഹി എന്‍സിആര്‍, പശ്ചിമ ബംഗാള്‍, മുംബൈ എന്നിവിടങ്ങളിലടക്കം അമൂലിന്റെ ഫ്രഷ് പാല്‍ ലഭിക്കുന്ന ഇടങ്ങളിലെല്ലാം വില വര്‍ധിക്കും. നാല് ശതമാനമാണ് അമൂലിന്റെ മാക്‌സിമം റീടെയ്ല്‍ വിലയിലുള്ള വര്‍ധന.
















