സിറോ മലബാര്‍ സഭയുടെ സിനഡ് സമ്മേളനത്തിന് ഇന്ന് കൊച്ചി കാക്കനാട് തുടക്കമാകും. രണ്ടാഴ്ചയാണ് സമ്മേളനം ഉണ്ടാകുക . 61 ബിഷപ്പുമാരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. കാര്‍ഷിക പ്രശ്‌നങ്ങളാണ് സിനഡിന്റെ പ്രധാന അജണ്ട.
എറണാകുളം അങ്കമാലി അതിരൂപതയും സിനഡും തമ്മില്‍ നിലനില്‍ക്കുന്ന ഭിന്നതയും ബഫര്‍സോണ്‍, കുര്‍ബാന പരിഷ്‌കരണം തുടങ്ങി വിവിധ വിഷയങ്ങളും സമ്മേളനത്തില്‍ ചര്‍ച്ചയാകും.
വിവിധ വിഷയങ്ങളില്‍ അതിരൂപത സംരക്ഷണ സമിതി സിനഡിന് നല്‍കിയ നിവേദനവും പരിശോധിക്കും.
അതേസമയം സിറോ മലബാര്‍ സഭയുടെ ഭൂമിയിടപാട് കേസിലെ ഹൈക്കോടതി ഉത്തരവിനെതിരെ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ വിവിധ ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
















