മുകേഷ് അംബാനിയ്ക്കും കുടുംബത്തേയും അപായപ്പെടുത്തുമെന്ന് അജ്ഞാത ഫോൺ കോൾ ഭീക്ഷണി.മുംബൈയിലെ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിലാണ് ഫോൺ വിളി എത്തിയത്.
സംഭവത്തിൽ ഡിബി മാർഗ് പോലീസ് സ്‌റ്റേഷനിൽ പരാതി ലഭിച്ചിട്ടുണ്ട്. തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.ഭീഷണിയുടെ സാഹചര്യത്തിൽ മുകേഷ് അംബാനിയ്ക്കും കുടുംബത്തിനും സുരക്ഷ കൂട്ടുമെന്ന് പോലീസ് അറിയിച്ചു. മുകേഷ് അംബാനിയേയും കുടുംബത്തേയും കൊല്ലുമെന്നാണ് ആശുപത്രിയിൽ വിളിച്ച അജ്ഞാതനായ ആൾ പറഞ്ഞത്.മൂന്നിലധികം കോളുകോളാണ് ആശുപത്രിയിലേക്ക് വന്നത്.
താനൊരു തീവ്രവാദിയാണെന്നും മുകേഷ് അംബാനിയേയും കുടുംബത്തേയും കാണിച്ചു കൊടുക്കണമെന്നും വിളിച്ച ആൾ പറഞ്ഞു. മുകേഷ് അംബാനി മുംബൈയിലെ ഭീകരവിരുദ്ധ സേനയേയും എൻഐഎയേയും ദുരുപയോഗം ചെയ്യുകയാണ്. അതുകൊണ്ട് തന്നെ ഭീകരവിരുദ്ധ സേനയേയും എൻഐഎയേയും താൻ കാണിച്ച് കൊടുക്കാമെന്നും വിളിച്ചയാൾ ഭീഷണിപ്പെടുത്തി.
















