പാലക്കാട് സിപിഎം പ്രാദേശിക നേതാവ് ഷാജഹാൻ കൊല്ലപ്പെട്ടത് കഴുത്തിലും കാലിനുമേറ്റ വെട്ടുകളെ തുടർന്നെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ശരീരത്തിലേറ്റ പത്ത് വെട്ടുകളിൽ രണ്ടെണ്ണം ആഴത്തിലുള്ളതാണ്.
കൈയ്യും കാലും അറ്റുതൂങ്ങിയ നിലയിലായിരുന്നുവെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഷാജഹാന്റെ ഇടതു കൈയ്യിലും കാലിലുമാണ് വെട്ടേറ്റത്. മുറിവുകളിൽ നിന്ന് അമിത രക്തസ്രാവം ഉണ്ടായിരുന്നു.
മലമ്പുഴ കുന്നംങ്കാട് ജംഗ്ഷനിൽ ഞായറാഴ്ച രാത്രി 9.15 ഓടെയാണ് സംഭവം. ബൈക്കിലെത്തിയ അക്രമികൾ ഷാജഹാന്റെ കാലിലും ശരീരത്തിലും മാരകമായി വെട്ടി. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രാഷ്ട്രീയ വൈരാഗ്യമാണ് കൊലക്ക് പിന്നിലെന്നാണ് എഫ്ഐആർ.2008ൽ ബിജെപി പ്രവർത്തകൻ ആറുചാമി കൊലക്കേസിൽ വിചാരണ കോടതി ശിക്ഷിച്ച ആളാണ് ഷാജഹാൻ.