ലഖ്‌നൗ: ഉത്തർപ്രദേശിൽ ശിവക്ഷേത്രത്തിൽ ഇറച്ചിക്കഷണം എറിഞ്ഞ സംഭവത്തിൽ മുഖ്യപ്രതി അറസ്റ്റിൽ. 10,000 രൂപ നൽകി കശാപ്പുകാരനെക്കൊണ്ട് കൃത്യം ചെയ്യിപ്പിച്ച ചഞ്ചൽ ത്രിപാഠിയാണ് അറസ്റ്റിലായത്.
കന്നൗജ് ജില്ലയിലെ ടാൽഗ്രമിലുള്ള ക്ഷേത്രത്തിലാണ് കഴിഞ്ഞ ജൂലൈ 16ന് ഇറച്ചികഷണം കണ്ടെത്തിയത്. കടുത്ത പ്രതിഷേധങ്ങൾക്കൊടുവിൽ കശാപ്പുകാരനായ മൻസൂറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ചഞ്ചൽ ത്രിപാഠി എന്നയാളാണ് തന്നെ ക്ഷേത്രത്തിൽ ഇറച്ചി ഇടാൻ ഏൽപിച്ചതെന്ന് മൻസൂർ പൊലീസിനോട് പറഞ്ഞു. ഇതിനായി 10,000 രൂപ വാഗ്ദാനം ചെയ്ത കാര്യവും പ്രതി വെളിപ്പെടുത്തി. എന്നാൽ, സംഭവത്തിനു പിന്നാലെ ചഞ്ചൽ ഒളിവിൽ പോയിരുന്നു.
















