ആലപ്പുഴ: പുന്നപ്ര കുറവന്‍തോട് ദേശീയപാതയില്‍ ബൈക്ക് യാത്രികനായ യുവാവ് ലോറിക്കടിയില്‍പ്പെട്ട് മരിച്ചു. പുന്നപ്ര ഗീതാഞ്ജലിയില്‍ അനീഷ് കുമാര്‍ ( ഉണ്ണി 28) ആണ് മരിച്ചത്.
ബസിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ റോഡിലെ കുഴി കണ്ട് ബൈക്ക് വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായത്. കുഴിയില്‍പ്പെടാതിരിക്കാന്‍ വണ്ടി വെട്ടിച്ചപ്പോള്‍ യുവാവ് ലോറിക്കടിയില്‍പ്പെടുകയായിരുന്നു. മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
















