കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. കസ്റ്റംസ് ഉദ്യോഗസ്ഥരായ അനീഷ്, ഉമേഷ് കുമാര്‍ സിങ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. കള്ളക്കടത്ത് സ്വർണവുമായെത്തിയ യാത്രക്കാരനെ സഹായിച്ചെന്ന് ബോധ്യമായതിനാലാണ് നടപടി.
നേരത്തെ സൗദി അറേബ്യയില്‍ നിന്ന് നെടുമ്പാശേരി വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ സംഘത്തെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയിരുന്നു. ഈ അന്വേഷണത്തിലാണ് രണ്ട് ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തിന് പുറത്തേക്ക് സ്വര്‍ണമെത്തിക്കാന്‍ സഹായിക്കാമെന്ന് പറഞ്ഞതായും ഇതിനായി കൈക്കൂലി വാങ്ങിയെന്നും സംഘം വെളിപ്പെടുത്തിയത്.
ഇതോടെയാണ് രണ്ട് ഉദ്യോഗസ്ഥരെ കസ്റ്റംസ് പ്രിവന്റിവ് വിഭാഗം നടപടിയെടുത്തത്. ഏതാണ്ട് 1 കോടിയോളം രൂപയുടെ സ്വര്‍ണം ഇത്തരത്തില്‍ കടത്തിയെന്നാണ് പ്രിവന്റിവ് വിഭാഗത്തിന്റെ കണ്ടെത്തല്‍.
















