കൊച്ചി: മുൻ മന്ത്രി കെ.ടി.ജലീലിനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. വിഘടനവാദികളുടെ മുദ്രാവാക്യം ഏറ്റെടുത്ത ജലീലിനെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണം. ജലീൽ നിയമസഭയിൽ തുടരുന്നത് നാടിന് അപമാനമാണ്. സർക്കാർ ജലീലിന്റെ രാജി ആവശ്യപ്പെടണമെന്നും മുരളീധരൻ പറഞ്ഞു.
കാഷ്മീര്‍ വിഷയത്തില്‍ ഇന്ത്യയുടെ പ്രഖ്യാപിത നിലപാടിനു വിരുദ്ധമായ പരാമര്ശങ്ങളുമായുള്ള കെ.ടി.ജലീലീന്റെ ഫേസ്ബുക്ക് പോസ്റ്റാണ് വിവാദമായത്. പാക് അധിനിവേശ കാഷ്മീരിനെ ആസാദ് കാഷ്മീര്‍ എന്നു വിശേഷിപ്പിച്ചുകൊണ്ടാണ് ജലീലിന്റെ പോസ്റ്റ്. പാക് അധിനിവേശ കാഷ്മീര്‍ എന്നാണ് പാക്കിസ്ഥാന്റെ അധീനതയിലുള്ള പ്രദേശങ്ങളെ ഇന്ത്യ വിശേഷിപ്പിക്കുന്നത്. പാക്ക് അധീന കശ്മീരിൽ പാക്കിസ്ഥാൻ കൂടുതൽ ഇടപെടലുകൾ നടത്തുന്നില്ലെന്ന് പോസ്റ്റിൽ എഴുതിയത് പാക്കിസ്ഥാനെ പുകഴ്ത്തലാണെന്നും ആരോപണം ഉയർന്നു. മുൻ മന്ത്രി എ.സി.മൊയ്തീൻ അടക്കമുള്ള ജനപ്രതിനിധികൾക്കൊപ്പം നടത്തിയ കശ്മീർ യാത്രയ്ക്ക് പിന്നാലെയാണ് ജലീലിന്റെ വിവാദ പോസ്റ്റ്.
ആസാദ് കാഷ്മീര്‍ എന്ന പ്രയോഗം സാധാരണ പാക്കിസ്ഥാന് ഉപയോഗിച്ചുവരുന്നതാണ്. ഇത്തരം പ്രയോഗം കാഷ്മീരുമായി ബന്ധപ്പെട്ട പാക്കിസ്ഥാന്റെ നിലപാടിനോട് യോജിച്ചുപോകുന്നതാണെന്നാണ് വിമര്‍ശനം.
ജലീലിന്റെ രാജ്യദ്രോഹപരമായ പരാമര്‍ശങ്ങള്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനമുയരുന്നുണ്ട്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.
















