ഡൽഹിയിൽ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളിൽ വൻ വർദ്ധനവ് രേഖപ്പെടുത്തി.കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷത്തെ ആദ്യ ആറ് മാസങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ 17 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തുന്നത്. പ്രതിദിനം ശരാശരി ആറ് ബലാത്സംഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുവെന്നാണ് കണക്ക്.
ഈ വര്‍ഷം ജൂലൈ 15 വരെ, നഗരത്തില്‍ 1,100 ബലാത്സംഗ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. സ്ത്രീകള്‍ക്കെതിരായ ആക്രമണ കേസുകള്‍ ഏകദേശം 19 ശതമാനം വര്‍ധിച്ചു.
2022 ല്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ 7,887 കേസുകളാണ് ഡല്‍ഹിയില്‍ രേഖപ്പെടുത്തിയത്. 2021 ജനുവരി 1 നും ജൂലൈ 15 നും ഇടയില്‍ 6,747 കേസുകൾ ആയിരുന്നതാണ് ഈ വർഷം വർധിച്ചിരിക്കുന്നത്.സ്ത്രീകളെ തട്ടിക്കൊണ്ടുപോകല്‍ കേസുകളില്‍ വന്‍ വര്‍ധനയുണ്ട്. ഈ വര്‍ഷം മൊത്തം 2,197 സ്ത്രീകളെ തട്ടിക്കൊണ്ടുപോയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 317 എണ്ണം കൂടുതലാണിത്. സ്ത്രീകളുടെ മാന്യതയെ അപമാനിക്കുന്ന കേസുകള്‍ 2021 ല്‍ 229 ല്‍ നിന്ന് 2022 ല്‍ 225 ആയി കുറഞ്ഞു. ഏകദേശം 17 ശതമാനമാണ് വര്‍ദ്ധിച്ചത്. ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും നടത്തുന്ന ക്രൂരതകളിലും വര്‍ധനയുണ്ട്. ഈ കാലയളവില്‍ 29 ശതമാനം കൂടിയെന്നാണ് കണക്ക്. 2022ല്‍ 2,704 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.