തൃശൂർ: കൊടുങ്ങല്ലൂര്‍ അഴീക്കോട് ബീച്ചില്‍ നിന്നും ഹാഷിഷ് ഓയിലുമായി മദ്രസ അധ്യാപകനും സുഹൃത്തും പോലീസ് പിടിയിലായി. അഴീക്കോട് പേ ബസാർ ഹിദായത്തുൽ ഇസ്ലാം മദ്രസ അധ്യാപകനായ എറിയാട് സ്വദേശി ഫൈസനും സുഹൃത്ത് ശ്രീജിത്തുമാണ് അറസ്റ്റിലായത്.
ഇരുവരും പതിവായി ലഹരി ഉപയോഗിക്കുന്നവരാണെന്ന് പോലീസ് വ്യക്തമാക്കി. കൊടുങ്ങല്ലൂർ ഡിവൈഎസ്പി സലീഷ് എൻ. ശങ്കരന്റെ നേതൃത്വത്തിലുള്ള സ്ക്വാഡും തൃശൂർ റൂറൽ ഡാൻസാഫ് ടീമും ചേർന്നാണ് പ്രതികളെ കുടുക്കിയത്.
ഓണത്തോട് അനുബന്ധിച്ച് സംസ്ഥാനത്ത് ലഹരിമരുന്ന് പരിശോധന കർശനമാക്കാൻ എക്സൈസും പോലീസും തീരുമാനിച്ചിരുന്നു.