കൊച്ചിയില്‍ ആക്രമണത്തിനിരയായ നടിക്കെതിരെ വീണ്ടും വിവാദ പരാമർശവുമായി പിസി ജോര്‍ജ്. കേസ് വന്നതിനാൽ നടിക്ക് കൂടുതല്‍ സിനിമ കിട്ടിയെന്നായിരുന്നു പിസിയുടെ പരാമര്‍ശം. ആക്രമണ കേസ് കൊണ്ട് നടി രക്ഷപ്പെട്ടു. വ്യക്തി ജീവിതത്തില്‍ അവര്‍ക്ക് നഷ്ടമുണ്ടായിരിക്കാം, എന്നാല്‍ ഈ ഇഷ്യു ഉണ്ടായതിനാല്‍ പൊതുമേഖലയില്‍ ലാഭം മാത്രമാണ് അതിജീവിതയ്ക്ക് ഉണ്ടായതെന്നുമാണ് പിസി ജോര്‍ജ് വാർത്ത സമ്മേളത്തിനിടെ പറഞ്ഞത് .ഈ പരാമർശത്തെ ചോദ്യം ചെയ്ത മാധ്യമപ്രവര്‍ത്തകറോഡും പിസി ജോര്‍ജ് ദേഷ്യപ്പെട്ടു.
കേസിൽ വിചാരണ തുടരുന്ന സാഹചര്യത്തിൽ ജാമ്യം റദ്ദാക്കണമെന്നും എട്ടാം പ്രതിയായ നടൻ ദിലീപിനെ റിമാൻഡ് ചെയ്യണമെന്നുമാണ് പ്രോസിക്യൂഷൻ ആവശ്യപ്പെടുന്നത്. ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹർജിയിൽ ഹൈക്കോടതി ദിലീപിന് നോട്ടിസ് അയച്ചിരുന്നു. കർശന വ്യവസ്ഥകളോടെയാണ് ദിലീപിന് 2017ൽ ജാമ്യം അനുവദിച്ചതെങ്കിലും സാക്ഷികളെ സ്വാധീനിച്ച് കേസ് അട്ടിമറിക്കാൻ ശ്രമിച്ചതിന് തെളിവുകളുണ്ടെന്നാണ് പ്രോസിക്യൂഷന്റെ വാദം.അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയതിന് കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
















