കമൽ ഹാസന്റെ ഇന്ത്യൻ 2 അണിയറയിൽ ഒരുങ്ങുമ്പോൾ ആരാധകരും ആവേശത്തിലാണ്. ഇന്ത്യൻ 2 വിൽ നെടുമുടി വേണുവിന് പകരക്കാരനായി എത്തുക നടൻ നന്ദു പൊതുവാളാണ്. നെടുമുടി വേണു ഏതാനും ഭാഗങ്ങളുടെ ഷൂട്ടിംഗ് പൂർത്തിയാക്കിയിരുന്നു. ആ കഥാപാത്രത്തിന്റെ ബാക്കി ഭാഗങ്ങളിൽ നന്ദു പൊതുവാളവും വേഷമിടുക.
വ്യത്യസ്ത വേഷങ്ങൾ കൈകാര്യം ചെയ്ത് നന്ദു പൊതുവാൾ തന്റെ മികവ് പ്രകടിപ്പിച്ചിട്ടുണ്ട്. വർഷങ്ങളായി മിമിക്രി, സ്കിറ്റ്, സീരിയൽ, സിനിമാ മേഖലകളിലെ നിറസാന്നിധ്യമാണ് ഇദ്ദേഹം.അന്തരിച്ച തമിഴ് നടൻ വിവേകും സിനിമയുടെ ഭാഗമായിരുന്നു. അദ്ദേഹത്തിനും പകരമായി മറ്റൊരു താരമെത്തും എന്ന് സൂചനയുണ്ട്.
2020 ഫെബ്രുവരിയിൽ ചിത്രീകരണത്തിനിടെ നടന്ന നിർഭാഗ്യകരമായ അപകടത്തെത്തുടർന്ന് ഷൂട്ടിംഗ് നിർത്തിവച്ചിരിക്കുകയാണ്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് പുനഃരാരംഭിക്കാനുള്ള പദ്ധതിയിലാണ് നിർമ്മാതാക്കൾ. .
1996ലാണ് കമൽ ഹാസന്റെ ‘ഇന്ത്യൻ’ ഒന്നാം ഭാഗം പുറത്തിറങ്ങുന്നത്. ‘ഇന്ത്യൻ 2’ ഷൂട്ടിംഗ് 2022 സെപ്തംബർ 13 ന് പുനഃരാരംഭിക്കുമെന്ന് കാജൽ അഗർവാൾ സ്ഥിരീകരിച്ചു.
















