സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യക്ക് ശ്രെമിച്ച യുവതി മരിച്ചു.കൊടുങ്ങല്ലൂര്‍ കരൂപടന്ന സ്വദേശിനി അഫ്സാനയാണ് മരിച്ചത്. ഭര്‍ത്താവ് കൊറ്റംകുളം സ്വദേശി കൊല്ലാട്ടില്‍ അമലിനെ കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കടുത്ത സ്ത്രീപീഡനത്തെ തുടര്‍ന്നാണ് യുവതി ആത്മഹത്യ ചെയ്തതെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് അറസ്റ്റ്.
ആഗസ്റ്റ് ഒന്നിനാണ് മൂന്ന്പീടികയിലെ ഫ്ളാറ്റില്‍ വെച്ച് അഫ്സാന ആത്മഹത്യക്ക് ശ്രമിച്ചത്. സ്ഥിതി ഗുരുതരമായതോടെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ അഫ്സാന മരിച്ചു. നേരത്തെ തന്നെ യുവതിയുടെ ആത്മഹത്യയില്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു.
ഒന്നര വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. ഭര്‍ത്താവ് അമലിനെ ഇന്നലെ രാത്രിയോടെ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ അമലിനെ റിമാന്‍ഡ് ചെയ്തു.
















