കെജിഎഫ് ചാപ്റ്റര്‍ രണ്ടിന്റെ വിജയത്തിന് ശേഷം മൂന്നാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രത്തിന് മൂന്നാം ഭാഗം ഉണ്ടാകുമെന്ന് സംവിധായകന്‍ പ്രശാന്ത് നീല്‍ സൂചന നല്‍കിയിരുന്നു.ഈ വര്‍ഷം ഒക്ടോബറില്‍ തന്നെ മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്ന് നിര്‍മ്മാതാവ് വിജയ് കിരാഗണ്ടൂര്‍ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
ഇപ്പോള്‍ ഇതാ മലയാള സിനിമാ പ്രേക്ഷകര്‍ക്ക് കൂടി സന്തോഷം നല്‍കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. കെജിഎഫിന്റെ മൂന്നാം ഭാഗത്തില്‍ ഫഹദ് ഫാസില്‍ ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ ശക്തമായിരിക്കുകയാണ്. ചിത്രത്തിന്റെ നിര്‍മാണ കമ്പനിയായ ഹോംബേല്‍ ഫിലിംസാണ് ഇത്തരത്തിലൊരു സൂചന ഇപ്പോൾ നല്‍കിയത്.
















