ചെന്നൈ: ഓൺലൈൻ റമ്മി നിരോധിക്കുന്ന കാര്യത്തിൽ പൊതുജനാഭിപ്രായം തേടി തമിഴ്നാട് സർക്കാർ. ഓൺലൈൻ റമ്മിയും മറ്റ് ചൂതാട്ടങ്ങളും കളിച്ച് പണം നഷ്ടമായി നിരവധി ചെറുപ്പക്കാർ തമിഴ്നാട്ടിൽ ആത്മഹത്യ ചെയ്തതോടെയാണ് സർക്കാരിന്‍റെ നീക്കം.
വിദ്യാർത്ഥികൾ, ചെറുപ്പക്കാർ, രക്ഷകർത്താക്കൾ, അധ്യാപകർ, യുവാക്കൾ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ് എന്നുതുടങ്ങി വിവിധ വിവിഭാഗം ജനങ്ങളുടെ അഭിപ്രായമാണ് സർക്കാർ തേടുന്നത്.
ആഭ്യന്തര സെക്രട്ടറിയുടെ ഇ മെയിൽ ഐഡിയിൽ ഈ മാസം 12ന് മുമ്പായി അഭിപ്രായങ്ങൾ അറിയിക്കണം. വിവരങ്ങൾ പ്രത്യേകമായി നൽകണമെന്ന് കരുതുന്ന സംഘടനകളോ സ്ഥാപനങ്ങളോ ഒൻപതാം തീയതിക്ക് മുമ്പായി homesec.tn.gov.in എന്ന വിലാസത്തിൽ അയക്കണം. അഭിപ്രായങ്ങൾ അറിയിച്ചതിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരുമായി പിന്നീട് കൂടിക്കാഴ്ചയും നടത്തും.
















