തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍എന്‍ രവിയുമായി കൂടിക്കാഴ്ചയില്‍ അസാധാരണമായി ഒന്നുമില്ലെന്നും രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ ഉദ്ദേശ്യമില്ലെന്നും രജനികാന്ത് അറിയിച്ച് രജനികാന്ത്.കൂടിക്കാഴ്ചയ്ക്ക് ശേഷം താന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങില്ലെന്ന് മാധ്യമങ്ങളോട് രജനീകാന്ത് ആവര്‍ത്തിച്ചു. ‘അതൊരു സാധാരണ കൂടിക്കാഴ്ചയായിരുന്നു. ഞങ്ങള്‍ 25 മുതല്‍ 30 മിനിറ്റ് വരെ സംസാരിച്ചു. ഉത്തരേന്ത്യയിലാണ് താമസിച്ചിരുന്നതെങ്കിലും തമിഴ് ജനതയുടെ സത്യസന്ധതയെയും കഠിനാധ്വാനത്തെയും അഭിനന്ദിക്കുന്നതായി ഗവര്‍ണ്ണര്‍ പറഞ്ഞതായി രജനികാന്ത് പറഞ്ഞു.
രാഷ്ട്രീയം ചര്‍ച്ച ചെയ്തിരുന്നോ എന്ന ചോദ്യത്തിന്, രാഷ്ട്രീയത്തെക്കുറിച്ച് ഒരുപാട് സംസാരിച്ചുവെന്നും എന്നാല്‍ മാധ്യമങ്ങളോട് അവ വെളിപ്പെടുത്താന്‍ തനിക്ക് കഴിയില്ലെന്നും രജനീകാന്ത് പറഞ്ഞു. രാഷ്ട്രീയത്തില്‍ ഇറങ്ങുകയാണോ എന്ന ചോദ്യത്തിന്, ‘ഇല്ല’ എന്ന് മറുപടി നല്‍കി.
ജയലളിതയുടെ മരണത്തിനു ശേഷം തമിഴ് നാട്ടിലെ രാഷ്ട്രീയ സംവിധാനം നവീകരിക്കാന്‍ പാര്‍ട്ടി തുടങ്ങുമെന്ന് പ്രഖ്യാപിച്ച രജനീകാന്ത് രണ്ട് വര്‍ഷത്തിനുള്ളില്‍ ആ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.
















