കബാബിന് രുചിയിലെന്ന പേരിൽ അതുണ്ടാക്കിയ ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ചശേഷം ഭര്‍ത്താവ് ജീവനൊടുക്കി. ബെന്നാര്‍ഘട്ടയ്ക്കു സമീപം അരീക്കെരെ ലേഔട്ടിലാണ് സംഭവം. വസ്ത്രനിര്‍മാണശാലയിലെ ജീവനക്കാരനായ കുടക് സ്വദേശിയുമായ സുരേഷിനെയാണ് വീടിനു സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
വീട്ടിലിരുന്ന് മദ്യപിക്കുന്നതിനിടെയാണ് സുരേഷ് ഭാര്യ ശാലിനിയോട് ചിക്കന്കബാബുണ്ടാക്കാനാവശ്യപ്പെട്ടത്. എന്നാല്‍, രുചിപോരെന്ന് കുറ്റപ്പെടുത്തി ഭാര്യയുമായി വഴക്കിട്ടശേഷം കറിക്കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു.കുത്തേറ്റ ഭാര്യ ശാലിനി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
കരച്ചില് കേട്ടെത്തിയ അയല്‍ക്കാരാണ് ശാലിനിയെ ആശുപത്രിയിലെത്തിച്ചത്. ഇതിനോടകം സുരേഷ് ഓടിരക്ഷപ്പെട്ടു. ആശുപത്രി അധികൃതര്‍ പൊലീസിൽ വിവരമറിയിച്ചു. തിരച്ചില്‍ നടത്തിയപ്പോഴാണ് സുരേഷിനെ വീടിനു സമീപത്തെ മരത്തില്‍ തൂങ്ങിയനിലയില്‍ കണ്ടെത്തിയത്.