കോഴിക്കോട്: പുതിയവീട്ടിൽ അഹമ്മദ് ഹാജി മെമ്മാറിയൽ മർകസ് ഗ്രെയ്സ് വാലി ബോയ്സ് ഹോസ്റ്റലിൻ്റ ഉത്ഘാടനം ലുലു ഫിനാൻഷ്യൽ മാേനജിംഗ് ഡയറക്റ്റർ അദീബ് അഹമ്മദ് നിർവ്വഹിച്ചു.
കോഴിേക്കാട്- വയനാട് ദേശീയ പാതക്ക് സമീപം പ്രവർത്തിക്കുന്ന മർകസിന്റെ കേന്ദ്ര ക്യാമ്പസിൽ രാജ്യത്തെ 19 സംസ്ഥാനങ്ങളിൽ നിന്നുള്ള
വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
കഴിഞ്ഞ 44 വർഷമായി വിദ്യാഭ്യാസ ജീവകാരുണ്യ മേഖലകളിൽ നിസ്തുല സേവനങ്ങൾ നൽകി മുേന്നറുന്ന സ്ഥാപനമാണ് മർക്കസ്. കേരളത്തിന് പുറെമ രാജ്യത്തെ 22 സംസ്ഥാനങ്ങളിൽ
മർകസിെൻ്റ പദ്ധതികളിൽ 50,000 ത്തിലധികം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
കേന്ദ്ര ക്യാമ്പസിനെ ദേശീയ നിലവാരത്തിലേക്ക് ഉയർത്തുന്ന പ്രഥമ പദ്ധതിയുടെ ഭാഗമായി ആണ് ‘മർക്കസ് ഗ്രേയ്സ് വാലി’ ഹോസ്റ്റൽ സമുച്ചയ പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നത്. വിദൂര സ്ഥലങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ താമസസൗകര്യം ഒരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.കാരന്തൂർ മർക്കസ് മെയിൻ ക്യാമ്പസിൽ നിന്നും 850 മീറ്റർ മാറി മെമ്സ് ഇൻ്റർനാഷണലിെൻ്റ സമീപമായാണ് മർക്കസ് ഗ്രേയ്സ് വാലി ബോയ്സ് ഹോസ്റ്റൽ നിർമിച്ചിട്ടുള്ളത്.
13,000 സ്ക്വയർ ഫീറ്റ് വിസ്തൃതിയിൽ രണ്ട് നിലകളായി പണികഴിപ്പിച്ച ഹോസ്റ്റലിൽ 11 സംസ്ഥാനങ്ങളിൽ നിന്നുള്ള 50
കുട്ടികൾക്ക് താമസം ഒരുക്കിയിട്ടുണ്ട്. കൂടാതെ സ്കൂൾ വിദ്യാർത്ഥികളടക്കം 200 പേർക്കുള്ള ഡൈനിങ്, അറ്റാച്ഡ് വാഷ് റൂം സൗകര്യങ്ങേളാെടയുള്ള ബെഡ് റൂമുകൾ, ഓഫീസ്സൗകര്യ ങ്ങൾ, റീഡിങ് റൂം, കായികക്ഷമതാ കേന്ദ്രം, പ്രാർത്ഥനാ മുറി, ലോൻഡ്രി തുടങ്ങി വിദ്യാർത്ഥികളുടെ മാനസികവും ശാരീരികവും ധാർമികവുമായ അഭിവൃദ്ധിക്കാവശ്യമായ
അടിസ്ഥാന സൗകര്യങ്ങളെല്ലാം സജ്ജീകരിച്ചിട്ടുണ്ട്.
ബോയ്സ് ഹോസ്റ്റലിൻ്റ നിർമ്മാണത്തിനാവശ്യമായ സൗകര്യങ്ങൾ ഒരുക്കിയ അദീബ് അഹമ്മദ്, ഇതിന് പുറെമ നിരവധി സാമൂഹിക ക്ഷേമ പദ്ധതികൾക്കും സഹായമേകുന്നുണ്ട്. ഒരു
സമൂഹത്തിെൻ്റ ഉയർച്ച വരും തലമുറയുടെ വിദ്യാഭ്യാസത്തെ അടിസ്ഥാനമാക്കിയാെണന്ന് ഹോസ്റ്റൽ നാടിനു സമർപ്പിച്ചു കൊണ്ട് അദീബ് വ്യക്തമാക്കി. നിരവധി വിദ്യാർത്ഥികളുടെ ഉന്നമനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഷെയ്ക്ക് അബൂബക്കർ അഹമ്മദ്, ഗ്രാൻഡ് മഫ്തി ഇന്ത്യ ചെയർമാൻ – മർക്കസ് ഗ്രൂപ്പ് ഇൻസ്റ്റിടൂഷൻ; ഡോ. എം.എ.എച്ച്. അഴരി, റെക്ടർ – ജാമിയ മർക്കസ്, സി. മുഹമ്മദ് ഫൈസി,ഡയറക്ടർ ജനറൽ – മർക്കസ്, ചെയർമാൻ -കേരള സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റി; അഡ്വ പി.ടി.എ. റഹീം -എം.എൽ.എ; അനിൽ കുമാർ, വൈസ് പ്രസിഡന്റ് – കുന്നമംഗലം ഗ്രാമ പഞ്ചായത്ത്; എ.എ.ഹക്കീം നാഹ, ഡയറക്ടർ – മർക്കസ്, എന്നിവർ ചടങ്ങിൽ പെങ്കടുത്തു.